Add Copy To And Move To Options
In Windows Right Click Menu
റൈറ്റ് ക്ലിക്ക് മെനുവില്‍ Move To, Copy to വരുത്തുന്നത് എങ്ങനെ എന്ന് നോക്കാം.
രണ്ട് റെജിസ്റ്റരി ഫയലുകള്‍ ഉണ്ടാക്കണം.
ആദ്യം നോട്ട്പാഡ് ഓപ്പണ്‍ ചെയ്യുക.
അതില്‍ ഇതില്‍ തരുന്ന കോഡ് ടൈപ്പ് ചെയ്യുക. (കോപ്പി എടുത്ത് പേസ്റ്റ് ചെയ്യുക)
Windows Registry Editor Version 5.00
[HKEY_CLASSES_ROOT\AllFilesystemObjects\shellex\ContextMenuHandlers]
[HKEY_CLASSES_ROOT\AllFilesystemObjects\shellex\ContextMenuHandlers\{C2FBB630-2971-11D1-A18C-00C04FD75D13}]
ഇനി അത് സേവ് ചെയ്യുക.
സേവ് ചെയ്യുമ്പോള്‍ Copyto.reg എന്ന പേര് കൊടുക്കുക.
ഇനി വീണ്ടും നോട്ട്പാഡ് എടുത്ത് താഴെയുള്ള കോഡ് കൊടുക്കുക.
Windows Registry Editor Version 5.00
[HKEY_CLASSES_ROOT\AllFilesystemObjects\shellex\ContextMenuHandlers]
[HKEY_CLASSES_ROOT\AllFilesystemObjects\shellex\ContextMenuHandlers\{C2FBB631-2971-11D1-A18C-00C04FD75D13}]
ഇനി ഇത് Moveto.reg എന്ന പേരില്‍ സേവ് ചെയ്യുക.
ഇപ്പോള്‍ താഴെ കാണുന്ന പോലെയുള്ള രണ്ട് ഫയല്‍ കാണാം.
ഇനി നമ്മള് സേവ് ചെയ്ത ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ റെജിസ്റ്റരിയില് ആഡ് ചെയ്യാന്‍ പെര്മിഷന് ചോദിക്കുമ്പോള്‍ യെസ് ബട്ടണ്‍ കൊടുത്ത് രണ്ട് ഫയലും റെജിസ്ട്രി ചെയ്യുക.
ശേഷം കോപ്പി ചെയ്യാനുള്ള ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അതില്‍ കാണാം Copy To Folder, Move To Folder.
ഇത് കൂടാതെ മറ്റൊരു രീതിയില്‍ ചെയ്യാം....
ആദ്യം റണ്‍ എടുക്കുക.
അതില്‍ regedit എന്ന് ടൈപ്പ് ചെയ്ത് ok കൊടുക്കുക.
ശേഷം വരുന്ന വിന്‍ഡോയില്‍ HKEY_CLASSES_ROOT > ✶ > shellex > ContextMenuHandlers എന്നതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ലഭിക്കുന്നതില്‍ നിന്നും New > Key ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഫോള്‍ഡര്‍ കാണാം New Key #1 .
അതിന്റെ പേര് മാറ്റി Copy to എന്ന് കൊടുക്കുക.
ഇനി വലത്തെ ഭാഗത്ത് default എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഒരു ചെറിയ വിന്‍ഡോ വരും അതില്‍ value data എന്നിടത്ത് താഴെ കൊടുത്ത കോഡ് ടൈപ്പ് ചെയ്യുക.
{C2FBB630-2971-11d1-A18C-00C04FD75D13} |
ഇത് പോലെ വേറെ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി അതിനെ move to എന്ന് പേര് കൊടുത്ത് അതിന്റെ value data താഴെ കാണുന്നതും കൊടുക്കുകയും ചെയ്യുക.
{C2FBB631-2971-11d1-A18C-00C04FD75D13} |
ഇപ്പോള്‍ റൈറ്റ് ക്ലിക്കില്‍ copy to ഉം move to ഉം വന്നിരിക്കും.


