പ്രേമഗീതം

ചങ്ങമ്പുഴ കൃഷ്ണപിള്ള

മയൂഖമാല

(ഒരുഗ്രീക്കുകവിത--യൂറിപിഡെസ്)

ചാരുനീലനേത്രങ്ങളിൽരണ്ടു
താരകങ്ങൾതിളങ്ങവേ;
പുണ്യദീപ്തിയിൽമുങ്ങിവന്നിതാ
നിന്നിടുന്നുണ്ടൊരോമലാൾ.
ദുർല്ലഭേ,നിന്നെക്കാമിക്കുമൊരു
മുല്ലസായകനാരയേ?
സുന്ദരഹിമബിന്ദുചിന്നിയ
കന്ദരങ്ങളിൽമിന്നിടും
ദിവ്യയാമൊരുദേവതയെപ്പോൽ
ഭവ്യരൂപിണിയാണുനീ!
പൊന്നിളംകതിർചിന്തി,യിന്നിതാ
മിന്നിടുന്നുനിന്നാനനം.
സർവ്വഭാഗ്യവുംപിൻതുടരട്ടേ
സന്തതംനിന്നെ,യോമലേ!
ചാരുസൗരഭംവീശിടുമോരോ
താരണിക്കുളിർമാലയാൽ
താവകശിരസ്സത്ഭുതദീപ്തി
താവുമാറായിത്തീരട്ടെ!