Finding Files And Folders In Seconds Count
സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏവര്‍ക്കും അറിയാം ഒരു ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട്,ആയിരകണക്കിനു ഡാറ്റ സേവ് ചെയ്തിട്ടുള്ള ഒരു വിന്‍ഡോസ് സെവന് കമ്പ്യൂട്ടര്‍ കൂടിയാണെങ്കില്‍ പറയുകയേ വേണ്ട,ഒരു പ്രത്യേക പേരുള്ള ഫയല്‍ തിരഞ്ഞെടുക്കാന്‍ നോക്കിയാല്‍ പോയി രണ്ട് ഉറക്കം കഴിഞ്ഞാലും സേര്‍ച്ചിങ്ങ് നിന്നിട്ടുണ്ടാകില്ല.
എന്നാല്‍ ഇനി ഇവിടെ ഞാന്‍ പരിചയപ്പെടുത്തുന്നത് വെറും രണ്ട് എം ബി മാത്രമുള്ള വൈസ് സേര്‍ച്ച്. വിന്‍ഡോസ് XP, Vista, 7, 8 ഇവയിലൊക്കെ സേര്‍ച്ചിങ്ങ് വളരെ എളുപ്പത്തില്‍ ആക്കും, അതും സൂപ്പര്‍ സ്പീഡില്‍, ഇതു ഉപയോഗിക്കാനും വളരെ എളുപ്പമാണു.
Input Keywords എന്നതില്‍ നിങ്ങള്‍ക്ക് സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കാനുള്ള ഫയലിന്റെ പേരു നല്കി സേര്‍ച്ച് ചെയ്താല്‍ കമ്പ്യൂട്ടറില്‍ ആ പേരില്‍ സേവ് ആയിട്ടുള്ള എല്ലാ ഫയല്‍ ടൈപ്പുകളും കാണിച്ച് തരും, ഇനി ഒരു പ്രത്യേക എക്സ്റ്റന്ഷനിലുള്ള ഫയല്‍ മാത്രം മതിയെന്നിരിക്കട്ടെ,അതിനു സേര്‍ച്ച് ചെയ്യുന്ന ഭാഗത്ത് *.* എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്യുക, *.mp4* ഇങ്ങിനേയും *.*mp4 എന്നും സേര്‍ച്ച് ചെയ്യാം,അപ്പോള്‍ mp4 ഫയലുകള്‍ മാത്രം സേര്‍ച്ച് ചെയ്ത് കണ്ടെത്തിതരും, ഇതെല്ലാം വിന്‍ഡോസ് സേര്‍ച്ചില്‍ നിന്നും വ്യത്യാസമൊന്നുമില്ല, പക്ഷേ സ്പീഡ് ആണു ഇവിടെ വ്യത്യാസപ്പെട്ടിരിക്കുന്നത്
സേര്‍ച്ച് ചെയ്യാന്‍ ഇങ്ങിനെ ഒരു ഷോര്‍ട്ട് കട്ട് ഡെസ്ക് ടോപ്പിലും നിങ്ങള്‍ക്ക് ലഭിക്കും