Babunoufal

സ്വാതന്ത്ര്യ സമര ചരിത്രം




201. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ?
Ans : മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10)
202. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയത്?
Ans : മേയോ പ്രഭു (1872)
203. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം?
Ans : 1942
204. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?
Ans : വേവൽ പ്രഭു
205. മംഗൽപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ്?
Ans : 34 th ബംഗാൾ ഇൻഫന്ററി
206. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?
Ans : നേതാജി സുഭാഷ് ചന്ദ്ര ബോസ്
207. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?
Ans : മദ്രാസ് (1887)
208. ബംഗാൾ ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന സന്താൾ ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം?
Ans : സന്താൾ കലാപം
209. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?
Ans : റീഡിംഗ് പ്രഭു
210. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?
Ans : ജ്യോതിറാവു ഫൂലെ
211. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : ദാദാഭായി നവറോജി
212. കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്?
Ans : കാനിംഗ് പ്രഭു
213. സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?
Ans : നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്
214. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
Ans : സത്യാന പ്രയോഗോ
215. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്?
Ans : പോർച്ചുഗീസുകാർ
216. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്?
Ans : ദാദാഭായി നവറോജി
217. നേതാജി സുഭാഷ് ചന്ദ്രബോസ് ആരംഭിച്ച പാർട്ടി?
Ans : ഫോർവേർഡ് ബ്ലോക്ക് (1939)
218. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ?
Ans : വില്യം ബെന്റിക്ക്
219. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം?
Ans : 1620
220. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?
Ans : പട്ടാഭി സീതാരാമയ്യ
221. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?
Ans : മഹാദേവ് ദേശായി
222. ദയാനന്ദ ആംഗ്ലോ - വേദിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്?
Ans : ലാഹോർ
223. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി?
Ans : അൽബുക്കർക്ക് (1510)
224. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആത്മീയ ഗുരു?
Ans : സി.ആർ. ദാസ്
225. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
Ans : 1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം
226. 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്?
Ans : രാജേന്ദ്രപ്രസാദ്
227. ഇന്ത്യയിൽ ആദ്യമായി ഇൻകം ടാക്സ് ഏർപ്പെടുത്തിയ ഭരണാധികാരി?
Ans : കാനിംഗ് പ്രഭു
228. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി പിളർന്ന വർഷം?
Ans : 1907
229. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്?
Ans : സരോജിനി നായിഡു
230. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യത്തെയോഗം ചേർന്ന തീയതി?
Ans : 1946 ഡിസംബർ 9
231. ഒന്നാം സ്വാതന്ത്യ സമരത്തിലെ ആദ്യ രക്തസാക്ഷി?
Ans : മംഗൾപാണ്ഡെ
232. ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം?
Ans : 1929 ലെ ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
233. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്?
Ans : സ്വാമി വിവേകാനന്ദൻ
234. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
Ans : മഹാത്മാഗാന്ധി (1920)
235. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി?
Ans : ലിൻലിത്ഗോ പ്രഭു
236. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?
Ans : ലിട്ടൺ പ്രഭു
237. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്?
Ans : ബാബാ സാഹിബ്
238. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്?
Ans : 1857 മെയ് 10
239. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?
Ans : മുധിമാൻ കമ്മിറ്റി
240. പ്ലാസി യുദ്ധത്തിന് കാരണം?
Ans : ഇരുട്ടറ ദുരന്തം (1756)
241. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?
Ans : 1947 ഫെബ്രുവരി 20
242. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ?
Ans : തോമസ് മൺറോ (1820)
243. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?
Ans : ഡ്യൂപ്ലേ
244. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?
Ans : എലിസബത്ത് രാജ്ഞി
245. മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്?
Ans : ബാലഗംഗാധര തിലകൻ
246. ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്?
Ans : ഗദ്ദാർ ചാറ്റർജി (ഗദ്ദാധർ ചധോപാദ്ധ്യായ)
247. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യാക്കാരൻ?
Ans : സി. ജീന രാജദാസ
248. "ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു" എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചത്?
Ans : ജവഹർലാൽ നെഹ്രു
249. ബാലഗംഗാധര തിലകൻ ജനിച്ചത്?
Ans : രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)
250. 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി?
Ans : ബാലഗംഗാധര തിലകൻ

251. 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി?
Ans : റിപ്പൺ പ്രഭു
252. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?
Ans : മൗലാനാ അബ്ദുൾ കലാം ആസാദ്
253. 1912 ൽ ഡൽഹിയിൽ വച്ച് ഹാർഡിഞ്ച് Il പ്രഭുവിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ഇന്ത്യാക്കാരൻ?
Ans : റാഷ് ബിഹാരി ബോസ്
254. "ദി റോക്ക് ഗാർഡൻ " എന്ന കൃതിയുടെ കർത്താവ്?
Ans : രബീന്ദ്രനാഥ ടാഗോർ
255. ഇന്ത്യൻ സാമൂഹിക - മതനവീകരണ പ്രസ്ഥാനത്തിന്റെ നായകൻ?
Ans : രാജാറാം മോഹൻ റോയ്
256. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?
Ans : സ്വാമി ദയാനന്ദ സരസ്വതി
257. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Ans : ദാദാഭായി നവറോജി
258. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്?
Ans : ബാലഗംഗാധര തിലകൻ
259. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?
Ans : എ. ഒ ഹ്യൂം
260. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Ans : കെ. കേളപ്പൻ
261. ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പടുന്നത്?
Ans : ജ്യോതിറാവു ഫൂലെ (ഗോവിന്ദറാവു ഫൂലെ)
262. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?
Ans : വാറൻ ഹേസ്റ്റിംഗ്സ്
263. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ?
Ans : വില്യം ബെന്റിക്
264. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?
Ans : 1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)
265. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?
Ans : റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)
266. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി?
Ans : പാരീസ് ഉടമ്പടി (1763)
267. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
Ans : ലൂയി മൗണ്ട് ബാറ്റൺ
268. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം?
Ans : 1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം)
269. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?
Ans : ലൂയിസ് ബർഗ്ഗ്
270. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?
Ans : അഡയാർ (മദ്രാസ്)
271. ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ്?
Ans : റൊമെയ്ൻ റോളണ്ട്
272. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?
Ans : ബാലഗംഗാധര തിലകൻ
273. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?
Ans : പൂനെ (മഹാരാഷ്ട്ര)
274. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?
Ans : കോൺവാലിസ് പ്രഭു
275. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?
Ans : ജവഹർലാൽ നെഹൃ
276. ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്?
Ans : മേയോ പ്രഭു
277. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?
Ans : അനാസക്തി യോഗം
278. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?
Ans : അമൃതസർ (പഞ്ചാബ്)
279. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?
Ans : ഇ.വി രാമസ്വാമി നായ്ക്കർ
280. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?
Ans : ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)
281. ആധുനിക മനു എന്നറിയപ്പെടുന്നത്?
Ans : ഡോ.ബി.ആർ.അംബേദ്ക്കർ
282. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?
Ans : എമിലി ഷെങ്കൽ
283. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം?
Ans : 1663
284. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?
Ans : നാലാം മൈസൂർ യുദ്ധം (1799 മെയ് 4)
285. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?
Ans : മൂന്നാം വട്ടമേശ സമ്മേളനം (1932)
286. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?
Ans : ഡോ.ബി.ആർ.അംബേദ്ക്കർ
287. നാനാ സാഹിബിന്റെ യഥാർത്ഥ പേര്?
Ans : ധോണ്ഡു പന്ത്
288. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?
Ans : ചെംസ്‌ഫോർഡ് പ്രഭു (1919)
289. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്?
Ans : ഭഗത് നരസിംഹ മേത്ത
290. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?
Ans : 1746 - 48
291. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
Ans : ഖാൻ അബ്ദുൾ ഗാഫർ ഖാൻ
292. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : കന്യാകുമാരി
293. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?
Ans : രാജാറാം മോഹൻ റോയ്
294. ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ച ഭരണാധികാരി?
Ans : വില്യം ബെന്റിക്ക് (കൊൽക്കത്ത; 1835)
295. ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
Ans : മുഹമ്മദ് അബ്ദുൾ റഹ്മാൻ
296. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?
Ans : സർദാർ വല്ലഭായ് പട്ടേൽ
297. സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ?
Ans : സിഡോ & കൻഹു
298. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി?
Ans : അൽബുക്കർക്ക്
299. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?
Ans : കെ.എം മുൻഷി (1938)
300. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?
Ans : കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ