മലയാള സാഹിത്യം



101. എന്‍റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്?
Ans: ഫാ.വടക്കൻ
102. എന്‍റെ കേരളം എന്ന യാത്രാവിവരണം എഴുതിയത്?
Ans: കെ.രവീന്ദ്രൻ
103. എന്‍റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: മന്നത്ത് പത്മനാഭൻ
104. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?
Ans: എ.കെ. ഗോപാലൻ
105. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: പി.ജെ. ആന്‍റണി
106. എന്‍റെ നാടുകടത്തൽ എന്ന കൃതിയുടെ രചയിതാവ്?
Ans: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
107. എന്‍റെ ബാല്യകാല സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: സി. അച്യുതമേനോൻ
108. എന്‍റെ മൃഗയാ സ്മരണകൾ ആരുടെ ആത്മകഥയാണ്?
Ans: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
109. എന്‍റെ വഴിത്തിരിവ് ആരുടെ ആത്മകഥയാണ്?
Ans: പൊൻകുന്നം വർക്കി
110. എന്‍റെ വഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്?
Ans: എസ്.കെ. പൊറ്റക്കാട്
111. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്?
Ans: കളത്തിൽ വേലായുധൻ നായർ
112. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?
Ans: തീക്കടൽ കടഞ്ഞ് തിരുമധുരം
113. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?
Ans: തിരൂർ മലപ്പുറം
114. എസ്.കെ പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?
Ans: വിഷ കന്യക
115. ഏകലവ്യൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.എം. മാത്യൂസ്
116. ഏണിപ്പടികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
117. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?
Ans: ശീതങ്കൻ
118. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള കൃതി?
Ans: അഗ്നിസാക്ഷി
119. ഏറ്റവും കൂടുൽ ഭാഷകളിൽ വിവർത്തനം ചെയ്യപെട്ട മലയാളം നോവൽ?
Ans: ചെമ്മീൻ
120. ഏറ്റവും പ്രാചീനമായ ചമ്പു കൃതി?
Ans: രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
121. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?
Ans: ശുകസന്ദേശം
122. ഏറ്റവും വലിയ മലയാള നോവല്‍?
Ans: അവകാശികള്‍
123. ഐതിഹ്യമാല എന്ന ചെറുകഥാ സമാഹാരം രചിച്ചത്?
Ans: കൊട്ടാരത്തില്‍ ശങ്കുണ്ണി
124. ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
Ans: അക്ഷരം
125. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?
Ans: ഗുരുസാഗരം
126. ഒട്ടകങ്ങൾ പറഞ്ഞ കഥ എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?
Ans: ജി.എസ്. ഉണ്ണികൃഷ്ണൻ
127. ഒതപ്പ് എന്ന കൃതിയുടെ രചയിതാവ്?
Ans: സാറാ ജോസഫ്
128. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?
Ans: അമൃതം തേടി
129. ഒരാൾ കൂടി കള്ളനായി എന്ന നാടകം രചിച്ചത്?
Ans: എസ്.എൽ. പുരം സദാനന്ദൻ
130. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?
Ans: സിപ്പി പള്ളിപ്പുറം
131. ഒരു ആഫ്രിക്കൻ യാത്ര എന്ന യാത്രാവിവരണം എഴുതിയത്?
Ans: സക്കറിയ
132. ഒരു തെരുവിന്‍റെ കഥ എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
133. ഒരു ദേശത്തിന്‍റെ കഥ (നോവല്‍ ) എന്ന കൃതിയുടെ രചയിതാവ്?
Ans: എസ്.കെ. പൊറ്റക്കാട്
134. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?
Ans: ഭാഷാ കൗടില്യം
135. ഒരു വഴിയും കുറെ നിഴലുകളും (നോവല്‍ ) രചിച്ചത്?
Ans: രാജലക്ഷ്മി
136. ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും ആരുടെ വരികൾ?
Ans: കുമാരനാശാൻ
137. ഒരു സങ്കീര്‍ത്തനം പോലെ (നോവല്‍ ) രചിച്ചത്?
Ans: പെരുമ്പടവ് ശ്രീധരന്‍
138. ഒരുപിടി നെല്ലിക്ക എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
139. ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ആരുടെ വരികൾ?
Ans: ഒ.എൻ.വി കുറുപ്പ്
140. ഒരുസിംഹ പ്രസവം എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
141. ഒറോത എന്ന കൃതിയുടെ രചയിതാവ്?
Ans: കാക്കനാടൻ
142. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
143. ഒറ്റയടിപ്പാത എന്ന കൃതിയുടെ രചയിതാവ്?
Ans: മാധവിക്കുട്ടി (കമലാദാസ്)
144. ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: സുബ്രമണ്യൻ നമ്പൂതിരിപ്പാട്
145. ഒളിവിലെ ഓർമ്മകൾ ആരുടെ ആത്മകഥയാണ്?
Ans: തോപ്പിൽ ഭാസി
146. ഓംചേരി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: എൻ. നാരായണപിള്ള
147. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. ശങ്കരക്കുറുപ്പ്
148. ഓടയിൽ നിന്ന് എന്ന കൃതിയുടെ രചയിതാവ്?
Ans: കേശവദേവ്
149. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?
Ans: തരംഗിണി
150. ഓമന തിങ്കൾ കിടാവോ എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?
Ans: ഇരയിമ്മൻ തമ്പി
151. ഓര്‍മ്മകളുടെ വിരുന്ന് (ആത്മകഥ) രചിച്ചത്?
Ans: വി.കെ. മാധവന്‍ കുട്ടി
152. ഓർക്കുക വല്ലപ്പോഴും എന്ന കൃതിയുടെ രചയിതാവ്?
Ans: പി. ഭാസ്ക്കരൻ
153. ഓർമ്മകളിലേക്ക് ഒരു യാത്ര എന്ന കൃതിയുടെ രചയിതാവ്?
Ans: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
154. ഓർമ്മക്കുറിപ്പുകൾ ആരുടെ ആത്മകഥയാണ്?
Ans: അജിത
155. ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥയാണ്?
Ans: വൈക്കം മുഹമ്മദ് ബഷീർ
156. ഓർമ്മയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്?
Ans: തകഴി ശിവശങ്കരപ്പിള്ള
157. ഓർമ്മയുടെ സരോവര തീരങ്ങളിൽ ആരുടെ ആത്മകഥയാണ്?
Ans: സരോജാ വർഗീസ്
158. കട്ടക്കയം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ചെറിയാൻ മാപ്പിള
159. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?
Ans: നിരണം കവികൾ
160. കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം?
Ans: നിരണം (തിരുവല്ല)
161. കണ്ണശഭാരതം രചിച്ചത്?
Ans: രാമപ്പണിക്കർ
162. കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
Ans: വി.ടി. ഭട്ടതിരിപ്പാട്
163. കണ്ണീർ പാടം എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
164. കണ്ണുനീര്‍ത്തുള്ളി (കവിത) രചിച്ചത്?
Ans: നാലപ്പാട്ട് നാരായണ മേനോൻ
165. കഥകളിയുടെ ആദ്യ രൂപം?
Ans: രാമനാട്ടം
166. കഥകളിയുടെ സാഹിത്യ രൂപം?
Ans: ആട്ടക്കഥ
167. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ?
Ans: മരണ സർട്ടിഫിക്കറ്റ്
168. കഥാബീജം എന്ന നാടകം രചിച്ചത്?
Ans: വൈക്കം മുഹമ്മദ് ബഷീർ
169. കദളീവനം എന്ന കൃതിയുടെ രചയിതാവ്?
Ans: വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
170. കന്നിക്കൊയ്ത്ത് എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
171. കന്യക എന്ന നാടകം രചിച്ചത്?
Ans: എൻ. കൃഷ്ണപിള്ള
172. കന്യാവനങ്ങൾ എന്ന കൃതിയുടെ രചയിതാവ്?
Ans: പുനത്തിൽ കുഞ്ഞബ്ദുള്ള
173. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?
Ans: ചങ്ങമ്പുഴ കൃഷ്ണപിള്ള
174. കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം ആരുടെ വരികൾ?
Ans: കുഞ്ഞുണ്ണി മാഷ്
175. കപിലൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: കെ.പത്മനാഭൻ നായർ
176. കയർ എന്ന കൃതിയുടെ രചയിതാവ്?
Ans: തകഴി ശിവശങ്കരപ്പിള്ള
177. കയ്പ വല്ലരി എന്ന കൃതിയുടെ രചയിതാവ്?
Ans: വൈലോപ്പള്ളി ശ്രീധരമേനോൻ
178. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?
Ans: ചിരസ്മരണ
179. കരുണ എന്ന കൃതിയുടെ രചയിതാവ്?
Ans: കുമാരനാശാൻ
180. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത്?
Ans: സി.വി. ബാലകൃഷ്ണൻ
181. കർണഭൂഷണം എന്ന കൃതിയുടെ രചയിതാവ്?
Ans: ഉള്ളൂർ
182. കർമ്മഗതി ആരുടെ ആത്മകഥയാണ്?
Ans: എം.കെ. സാനു
183. കറുത്ത ചെട്ടിച്ചികൾ എന്ന കൃതിയുടെ രചയിതാവ്?
Ans: ഇടശ്ശേരി ഗോവിന്ദൻ നായർ
184. കറുത്തമ്മ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans: ചെമ്മീൻ
185. കറുപ്പ് എന്ന കൃതിയുടെ രചയിതാവ്?
Ans: എ. അയ്യപ്പൻ
186. കല്യാണസൌഗന്ധികം (കവിത) രചിച്ചത്?
Ans: കുഞ്ചൻ നമ്പ്യാർ
187. കളിയച്ചൻ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. കുഞ്ഞിരാമൻ നായർ
188. കള്ളൻ പവിത്രൻ എന്ന കൃതിയുടെ രചയിതാവ്?
Ans: പി. പത്മരാജൻ
189. കള്ളിച്ചെല്ലമ്മ എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. വിവേകാനന്ദൻ
190. കള്ള് എന്ന കൃതിയുടെ രചയിതാവ്?
Ans: ജി. വിവേകാനന്ദൻ
191. കഴിഞ്ഞ കാലം ആരുടെ ആത്മകഥയാണ്?
Ans: കെ.പി. കേശവമേനോൻ
192. കവിത ചാട്ടവാറാക്കിയ കവി എന്നറിയപ്പെടുന്നത്?
Ans: കുഞ്ചൻ നമ്പ്യാർ
193. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
Ans: പി. കുഞ്ഞിരാമൻ നായർ
194. കാക്കനാടൻ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ജോർജ്ജ് വർഗീസ്
195. കാക്കപ്പൊന്ന് എന്ന നാടകം രചിച്ചത്?
Ans: എസ്.എൽ പുരം സദാനന്ദൻ
196. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്?
Ans: ഉള്ളൂര്‍
197. കാഞ്ചനസീത എന്ന നാടകം രചിച്ചത്?
Ans: ശ്രീകണ്ഠൻ നായർ
198. കാണാപ്പൊന്ന് എന്ന കൃതിയുടെ രചയിതാവ്?
Ans: കെ.ഇ. മത്തായി (പാറപ്പുറത്ത്)
199. കാനം എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
Ans: ഇ.ജെ ഫിലിപ്പ്
200. കാരൂരിന്‍റെ ചെറുകഥകള്‍ - രചിച്ചത്?
Ans: കാരൂര്‍ നീലകണ്ഠന്‍ പിളള